ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാർ ഇടിച്ച് അപകടം; കാൽനടക്കാരന് ദാരുണാന്ത്യം


Advertisement

ഉള്ളിയേരി: ഉള്ളിയേരിയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരനാണ് മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്.

Advertisement

ള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരിൽ പ്രവർത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗംഗാധരനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഇയാൾ മരിച്ചത്.

Advertisement

പരമ്പരാഗത മത്സ്യ തൊഴിലാളിയാണ് ഗംഗാധരൻ. പരേതരായ ചാത്തപ്പന്റെയും കല്യാണിയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: ഗംഗേഷ് (പോലീസ് കാക്കൂർ സ്റ്റേഷൻ), ഗംഗ. മരുമക്കൾ: ബൈജു(കുറുവങ്ങാട്), അശ്വതി (ബാലുശ്ശേരി). സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, സജിനി ചേലിയ. സംസ്കാരം ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement