നല്ല വ്യക്തിത്വത്തോടെ വളരാം; തിക്കോടിയിൽ ഏകദിന പരിശീലന ക്യാമ്പും പഠനകിറ്റ് വിതരണവും സംഘടിപ്പിച്ചു


തിക്കോടി: ദയസ്നേഹതീരം ഓർഫൻ കെയർ വിംഗ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏകദിന വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റ് , സ്കോളർഷിപ്പ് വിതരണം, പേഴ്സണൽ കൗൺസിലിംഗ് എന്നിവ നടത്തി.   

പന്തലായനി ബ്ലോക്ക് അംഗം റംല പി.വി. പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കുഞ്ഞായൻ കുട്ടി ചേലിയ, അബ്ദുൾ വാഹിദ് കുറ്റിപ്പുറം, മെഹ്‌നാസ് ഹാരിസ് എന്നിവർ ക്ലാസ് എടുത്തു.   

കെ. ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. പി. അബ്ദുള്ള സ്വാഗതവും സിനി.പി നന്ദിയും പറഞ്ഞു.