ഊഞ്ഞാലിൽ കളിക്കവെ താഴെ വീണു; ചികിത്സയിലായിരുന്ന കക്കട്ട് സ്വദേശിനിയായ ഒന്നരവയസുകാരി മരിച്ചു
കക്കട്ട്: ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ മകൾ നൈറാ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഒന്നരമാസം മുമ്പാണ് കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. ഊഞ്ഞാലിൽ കളിക്കവെ താഴെ വീണാണ് നൈറാ രാജിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു.
കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ മകൻ്റെ മകളാണ് നൈറാ രാജ്. ജീബിഷയാണ് അമ്മ . ഹെമിരാജ് സഹോദരി.