ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2023 നടത്തണമെന്ന് പ്രഥമ തീരുമാനം; കൊയിലാണ്ടിയിലെ ചലച്ചിത്രകൂട്ടായ്മ ഫിലിം ഫാക്ടറിക്ക് പുതിയ ഭരണസമിതി


കൊയിലാണ്ടി: ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് (QFFK) ന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊയിലാണ്ടി വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ആന്‍സന്‍ ജേക്കബ്ബ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.

അംഗങ്ങള്‍ സ്വമേധയാ പരിചയപ്പെടുത്തലിന് ശേഷം കൊയിലാണ്ടിയിലെ ചലച്ചിത്രപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രീതിയിലുള്ള അഭിപ്രായവും പിന്തുണയും വ്യക്തമായി പറഞ്ഞുവെച്ചു. 15 അംഗ എക്‌സിക്യൂട്ടീവ് ഭരണസമിതി നിലവില്‍ വന്നു. തുടര്‍ന്ന് ഭാരവാഹികളെയും അഞ്ച് രക്ഷാധികാരികളെയും തെരെഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2023 നടത്തണമെന്ന ആശയം പ്രഥമതീരുമാനമായി അംഗീകരിച്ചു.

ക്യു.എഫ്.എഫ്.കെയുടെ ലോഗോ അടുത്ത ദിവസം തന്നെ പ്രകാശനം ചെയ്യാനും തീരുമാനിച്ചു.

ഭരണസമിതി

രക്ഷാധികാരികള്‍
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
രാമചന്ദ്രന്‍ മാസ്റ്റര്‍
രാഗം മുഹമ്മദ് അലി
പപ്പന്‍ മണിയൂര്‍
രവി.വി.കെ

പ്രസിഡണ്ട്: പ്രശാന്ത് ചില്ല
വൈസ് പ്രസിഡന്റ്: ഷീജ രഘുനാഥ്
ജനറല്‍ സെക്രട്ടറി: അഡ്വ സത്യന്‍
ജോയിന്റ് സെക്രട്ടറി: കിഷോര്‍ മാധവന്‍
ട്രഷറര്‍: ആന്‍സന്‍ ജേക്കബ്

എക്‌സികുട്ടീവ് അംഗങ്ങള്‍
അലി.കെ.വി
ഹരി ക്ലാപ്‌സ്
ശ്രീകുമാര്‍
ലിജിന്‍ രാജ്
രഞ്ജിത് ലാല്‍
റോബിന്‍
മകേശന്‍ നടേരി
എസ്.ആര്‍.ഖാന്‍
ആന്‍വിന്‍
വിശ്വനാഥന്‍
പോസ്റ്റര്‍, അനുബന്ധ ഡിസൈനറായി ദിനേഷ് യു.എമ്മിനെ യോഗം തെരെഞ്ഞെടുത്തു.