മിഠായി നല്‍കി പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കാവില്‍ സ്വദേശിയായ വയോധികന് ആറുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


കൊയിലാണ്ടി: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍ മംഗലശ്ശേരി വീട്ടില്‍ ശങ്കരനെ (63) യാണ് പോക്‌സോ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനില്‍ ടി.പിയുടേതാണ് വിധി.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയില്‍ വച്ചു മിഠായി നല്‍കി പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. പരീക്ഷക്ക് മാര്‍ക് കുറഞ്ഞതിന്റെ ഭാഗമായി കൗണ്‍സിലിംഗ് നടത്തിയപ്പോളാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. കൗണ്‍സിലര്‍ കുട്ടിയുടെ അമ്മയെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുക ആയിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ വി.മമ്മുകുട്ടി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.