ചേമഞ്ചേരിയിൽ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം; ഗുരുതരാവസ്ഥയിലായിരുന്ന വെങ്ങളം സ്വദേശി മരിച്ചു
ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവിൽ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. വെങ്ങളം സ്വദേശിയായ ചീറങ്ങോട്ട് രമേശിന് മരണപ്പെട്ടത്.
ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. പള്ളി പറമ്പിൽ ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുമ്പോൾ സ്ലാബ് ദേഹത്തു വീഴുകയായിരുന്നു. രമേശനോടുപ്പമുണ്ടായിരുന്ന കാട്ടിൽപീടിക സ്വദേശിയായ കീഴാരി താഴെ വേലായുധനും, ജയാനദ്ധനും പരിക്കുകളുണ്ട്. വേലായുധന് സാരമായ പരിക്കുകളുണ്ടെങ്കിലും ജയാനദ്ധൻ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു.
ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി, സ്റ്റേഷൻ ഓഫീസർ ആനന്തൻ സി പി യുടെ നേതൃത്വത്തിൽ നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി യുടെ സഹായത്തോടെയാണ് സ്ലാബ് മാറ്റി ഇവരെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
വെള്ളിമാടുകുന്ന്,കോഴിക്കോട് ഫയർ റ്റേഷനിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്കു വന്നിരുന്നു. ജെ.സി.ബി യുടെ സഹായത്തോടെയാണ് സ്ലാബ് മാറ്റി ഇവരെ പുറത്തെടുത്തത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ,സീനിയർ ഫയര്‍&റെസ്ക്യു ഓഫീസർ റഫീഖ് കാവിൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ, ശ്രീരാഗ്,അമൽ ,ലിനീഷ്, റിനീഷ്,നിതിൻ രാജ് ഹോംഗാർഡ് മാരായ പ്രദീപ്,രാജീവ്, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.