പക്ഷാഘാതത്തെ തുടര്‍ന്ന്‌ വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു


Advertisement

വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

Advertisement

നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം രാവിലെ 6മണിയോടെ നാട്ടിലെത്തിച്ചു. 8മണിക്ക് ചെമ്പോട് പള്ളിയില്‍ ഖബറക്കി.

Advertisement

ഭാര്യ: ആരീഫ

മക്കള്‍: ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍.

ഉപ്പ: പോക്കര്‍.

ഉമ്മ: ഫാത്തിമ.

Advertisement

Description: A native of Velam Palliath passed away in Qatar due to stroke