വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു
വാണിമേല്‍: വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വാണിമേല്‍ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത് കയമക്കണ്ടി ഹാജിയാണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു.
രണ്ടാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഊഫ്, റഈസ്, റഫീദ. മരുമകൻ: അസീസ് കുറുവന്തേരി.
സഹോദരങ്ങൾ: അമ്മദ് ഹാജി ( മുൻ പഞ്ചായത്ത് മെമ്പർ), അബ്ദുല്ല മാസ്റ്റർ( റിട്ട. അധ്യാപകൻ), ആസ്യ, പാത്തു.
ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ