പൊയില്‍ക്കാവ് സ്വദേശിനിയായ വയോധികയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് സ്വദേശിനി കടലില്‍ മരിച്ച നിലയില്‍. പാറക്കല്‍ താഴെ പുതിയ പുരയില്‍ പാര്‍വ്വതിയെയാണ് കടലില്‍ നിന്നും കണ്ടെത്തിയത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലര മണി മുതല്‍ ഇവരെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

വീട്ടുകാര്‍ സമീപ പ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പൊയില്‍ക്കാവ് ബീച്ച് പാറക്കല്‍ താഴെ കടലില്‍ മീന്‍പിടിക്കാന്‍ പോയ തോണിക്കാരുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഭര്‍ത്താവ്: ഗോപി.

മക്കള്‍: സംജാദ്, സന്ധ്യ,

മരുമക്കള്‍: സന്ധ്യ, സുധീര്‍.

സഹോദരങ്ങള്‍: ജയചന്ദ്രന്‍, പരേതരായ പത്മനാഭന്‍, ബാലന്‍, ഗംഗധാരന്‍.