ചേമഞ്ചേരി സ്വദേശിനി ബഹ്‌റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍


കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശിനി ബഹ്‌റൈനില്‍ മരിച്ച നിലയില്‍. ബഹ്‌റൈനില്‍ ജോലിക്കായി എത്തിയ ചേമഞ്ചേരി സുനാമി കോളനിയില്‍ അസ്‌നാസ്(36)നെയാണ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്‌നാസിനെക്കുറിച്ച് യാതൊരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സൗദിയിലെ സുഹൃത്തുക്കള്‍ മുഖേന ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയെ ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ട് ദിവസത്തോളമായി മരണം സംഭവിച്ചിട്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെയാണ് നാട്ടിലുളള ബന്ധുക്കള്‍ അസ്‌നാസ് മരണപ്പെട്ട വിവരം അറിയുന്നത്. യുവതി മുന്‍പും വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു. പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ബഹ്‌റൈനില്‍ ആയിരുന്നു. മരണകാരണം  വ്യക്തമല്ല. രണ്ടു മക്കള്‍ പിതാവിനോടൊപ്പം നാട്ടിലാണുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു വരികയാണ്.

നാളെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌ക്കരിക്കും