വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു


Advertisement

പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു. ചെമ്പ്ര റോഡില്‍ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീന്‍ ആണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു.

പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ 8മണിയോടെയായിരുന്നു അപകടം. കുഞ്ഞിമൊയ്തീന്‍ സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.

Advertisement

ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പേരാമ്പ്ര വയലാളി ജുമാ മസ്ജിദില്‍. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: സൗദ, മക്കള്‍: ഷിബില, ശിഹാബ് (കുവൈത്ത്), ശിഫ ഫാത്തിമ. മരുമകന്‍ ആഷിര്‍ (വാല്യക്കോട്).

ഉപ്പ: പരേതനായ എളമ്പിലാശ്ശേരി കുഞ്ഞമ്മദ്. ഉമ്മ: കുഞ്ഞായിഷ.

Advertisement
Advertisement