മുത്താമ്പി പുഴയില്‍ ചാടി മരിച്ചത് പന്തലായനി സ്വദേശിനി


കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.

മണമല്‍ പാച്ചിപ്പാലം മേനോക്കി വീട്ടില്‍ മണിയുടെയും സതിയുടെയും മകളാണ്. യുവതി പുഴയില്‍ ചാടുന്നത് കണ്ട നാട്ടുകാരും കൊയിലാണ്ടി ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്.

അതുല്യ സ്‌കൂട്ടറില്‍ പാലത്തിന് സമീപത്തെത്തി സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം പുഴയില്‍ ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇവിടെ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര.