ഓമശ്ശേരി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു


Advertisement

കോഴിക്കോട്: ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു. പുത്തൂര്‍ പാറങ്ങോട്ടില്‍ അബുവിന്റെ മകന്‍ അന്‍വര്‍ ഷഫീഖ് (33) ആണ് മരിച്ചത്.

Advertisement

കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് സംഭവം. ട്രക്ക് ഡ്രൈവറാണ് ഷഫീഖ്. റിയാദില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അന്‍വര്‍ ഷഫീഖ് ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

Advertisement

മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കും. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്.

Advertisement