പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് ജില്ലയിലെ ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി; വടകരയും നാദാപുരത്തുമുള്ള ഓഫിസുകള്‍ക്ക് പൂട്ടുവീണു


കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലെ ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി. വടകരയിലും നാദാപുരത്തുമുള്ള ഓഫിസുകളാണ് സീല്‍ ചെയ്യുന്നത്.

വടകരയില്‍ പി.എഫ്.ഐ ഓഫിസായി പ്രവര്‍ത്തിക്കുന്ന വടകര സോഷ്യല്‍ സര്‍വീസ് ട്രസ്റ്റിന്റെ ഓഫിസാണ് സീല്‍ ചെയ്യുന്നത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസും സീല്‍ ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. തണ്ണീര്‍പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസിലും പൊലിസ് നോട്ടിസ് പതിച്ചിട്ടുണ്ട്.

മീഞ്ചന്തയിലെ പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ പൊലിസ് കാവല്‍ ശക്തമാക്കിയിരിക്കുകയാണ്. ഈ ഓഫിസ് ഇന്ന് പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫിസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പി.എഫ്.ഐ ഓഫിസ് പൂട്ടി പൊലിസ് സീല്‍ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് പൊലിസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.

summary: the office of Popular frond in kozhikode district have been sealed