ചോറോട് ചേന്ദമംഗലം ക്ഷേത്രക്കുളത്തിൽ മടപ്പള്ളി സ്വദേശി മുങ്ങിമരിച്ച നിലയിൽ


Advertisement

വടകര:
ക്ഷേത്രക്കുളത്തില്‍ മടപ്പള്ളി സ്വദേശി മുങ്ങി മരിച്ചു. ചോറോട് ചേന്ദമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഇന്ന് രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. മടപ്പള്ളി കൊറ്റത്ത്‌കൃഷ്ണന്റെ മകന്‍ വിനോദനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ട് വയസ്സായിരുന്നു.

Advertisement

കുളക്കരയില്‍ വസ്ത്രങ്ങളും ഫോണും വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ അരുൺ.കെയുടെ നേതൃത്വത്തിൽ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബാ ഡൈവർ ഗംഗാധരൻ എം.കെ സ്കൂബ സെറ്റിന്റെ സഹായത്തോടെ മൃതദേഹം മുങ്ങിയെടുത്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജാത്.കെ ഫയർ ഓഫീസർമാരായ ജോതികുമാർ.സി.സി, അനിൽ.കെ ,ഷിജു.കെ.എം, സ്വപ്നേഷ്, ആദർശ്.വി.കെ, ഷാഗിൽ. കെ, ഹോം ഗാർഡ് സത്യൻ എന്നിവർ സംഘത്തിലുലുണ്ടായിരുന്നു. പുറത്തെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Advertisement
Advertisement

വീഡിയോ കാണാം: