ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതി; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍


Advertisement

കുറ്റ്യാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റ്യാടി സ്വദേശി അറസ്റ്റില്‍. കുറ്റ്യാടി ശാന്തിനഗര്‍ ഇല്ലിയാട്ടുമ്മല്‍ ഇ.സാലി (23)യെയാണ് വയനാട് പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement

ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിച്ച് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി.

Advertisement

രണ്ടു കുട്ടികളുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ നിയമം, ഐ.ടി നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Advertisement
Advertisement