ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങി കോഴിക്കോട് സ്വദേശി; നഷ്ടമായത് അന്‍പത് ലക്ഷം രൂപ; പണം തട്ടിയതിനു ശേഷം സൈറ്റ് അപ്രത്യക്ഷമായി
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ട്ടപ്പെട്ട് കോഴിക്കോട് സ്വദേശി. അന്‍പത് ലക്ഷം രൂപയാണ് കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത്.
കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ഓണ്‍ലൈന്‍ ട്രേഡിങില്‍ ചതിയില്‍ കുടുങ്ങിയത്.
നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം ഇനി പണം കിട്ടില്ലെന്ന് മനസ്സിലായതോടെ സൈറ്റ് അപ്രത്യക്ഷമാവുകയായിരുന്നു. പണം നഷ്ടമായതോടെ മനു സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
‘ബിടി കോയിന്‍ എന്ന ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റിലൂടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന്’ മനു പറഞ്ഞു. ‘ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ തന്നെ അംഗമാക്കി, അതില്‍ ട്രേഡിങിന്റെ കഥകളും ആളുകള്‍ പണം നേടിയതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ആളുകള്‍ ഇടുകയും ചെയ്യുമായിരുന്നു. എങ്ങനെയാണു ഞാന്‍ അതില്‍ അംഗമായതെന്നു എനിക്കറിയില്ല. എങ്കിലും മൂന്നു മാസത്തോളം ഇത് കണ്ട് കുഴപ്പമില്ല എന്ന് തോന്നിയപ്പോഴാണ് ഞാന്‍ ട്രേഡ് ചെയ്ത തുടങ്ങിയത്. ആദ്യമൊക്കെ പണം പിന്‍വലിക്കാന്‍ അനുവദിക്കുമായിരുന്നു. അന്‍പത് ലക്ഷത്തോളം രൂപ പലപ്പോഴായി നഷ്ടമായ ശേഷമാണ് ഇത് തട്ടിപ്പാണെന്നു മനസ്സിലാക്കിയത്’ മനു കൂട്ടി ചേര്‍ത്തു.
‘ഓണ്‍ലൈന്‍ ആയി നാം ചെയ്യുന്ന ഒരു ഡാറ്റയും സേഫ് അല്ല. സാമ്പത്തികമായ യാതൊരു വാഗ്ദാനത്തിനും ആരും പുറകെ പോകരുത്, ഇനിയൊരാളും തട്ടിപ്പിനിരയാവാതിരിക്കാനാണു താന്‍ പറയുന്നതെന്ന് മനു പറഞ്ഞു.
summary: A native of Kozhikode caught up in online fraud; Fifty lakh rupees were lost