ലോക പഞ്ചഗുസ്തി; നാലാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി വിമല്‍ ഗോപിനാഥ്
കൊയിലാണ്ടി: ലോക പഞ്ചഗുസ്തി മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടിക്കാരന്‍ വിമല്‍
ഗോപിനാഥ്. മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന 86 കിലോഗ്രാം മത്സരത്തിലാണ് ഇന്ത്യയ്ക്കു വേണ്ടി വിമല്‍
നാലാം സ്ഥാനം കരസ്ഥമാക്കിയത്. ബംഗൂളുരുവില്‍ എഞ്ചീനീയറായ വിമല്‍ കൊയിലാണ്ടിയിലെ ഡോ; ഗോപിനാഥിന്റെയും പത്മജയുടെയും മകനാണ്.