കണ്ണൂരില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശിയായ യുവാവ് വീണു മരിച്ചു


Advertisement

കൊയിലാണ്ടി: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു മരിച്ചു. കൊയിലാണ്ടി മേലൂര്‍ നവീന്‍ വില്ലയില്‍ നവീന്‍ (41) ആണ് മരിച്ചത്. ഗുജറാത്തില്‍ ടയര്‍ കട നടത്തുകയായിരുന്നു നവീന്‍.

Advertisement

സഹോദരിയുടെ മകന്റെ വിവാഹത്തിനായി അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച രാത്രി 7.45ന് കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഗുജറാത്തില്‍ നിന്നും ഗാന്ധിധാം- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു യാത്ര.

Advertisement

ട്രെയിന്‍ കണ്ണപുരത്തെത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു. ശേഷം ട്രെയിന്‍ നീങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോവുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോഴിക്കുളങ്ങര നാരായണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: സ്വപ്‌ന, സ്വീറ്റി.

Description: A native of Koyilandy fell and died while boarding a train in Kannur

Advertisement