പയ്യോളി തച്ചന്‍കുന്ന് പീടികക്കണ്ടി താഴെ കുറ്റ്യാടി പുഴയില്‍ മൃതദേഹം; മരിച്ച നിലയില്‍ കണ്ടെത്തിയത് തച്ചന്‍കുന്ന് സ്വദേശിയെ
പയ്യോളി: തച്ചന്‍കുന്ന് പീടികക്കണ്ടി താഴ കുറ്റ്യാടി പുഴയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തച്ചന്‍കുന്ന് വടക്കെ ചെത്തില്‍ കുഞ്ഞിക്കൃഷ്ണന് നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു.
കീഴൂരിലെ പഴയ കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ചെളിയില്‍ താഴ്ന്ന നിലയില്‍ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: പത്മിനി. മക്കള്‍:സുനില്‍കുമാര്‍, സുനിത. മരുമക്കള്‍: ബാലന്, ബിന്ദു. സഹോദരങ്ങള്‍: ചീരു, ചിരുതയി, കല്ല്യാണി രാധ.