ഓസ്‌ട്രേലിയയില്‍ തിരമാലകള്‍ക്കിടയില്‍പ്പെട്ട് കടലില്‍വീണ് കണ്ണൂര്‍ സ്വദേശിനി മരിച്ചു


കണ്ണൂര്‍: ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കണ്ണൂര്‍ സ്വദേശിനി മരിച്ചു. എടക്കാട് ഹിബയില്‍ മര്‍വ ഹാഷിം (35) ആണ് മരിച്ചത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വകുപ്പില്‍ ഉദ്യോഗസ്ഥയാണ് മര്‍വ. അവധിയാഘോഷത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ എത്തിയതായിരുന്നു.

മര്‍വ പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ചപ്പോള്‍ മര്‍വ്വ ഉള്‍പ്പെടെ മൂന്നുപേര്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരാണ് മരണപ്പെട്ടത്. മരിച്ച രണ്ടാമത്തെയാളെക്കുറിച്ച് അറിവായിട്ടില്ല. മറ്റൊരു സ്ത്രീ നീന്തിരക്ഷപ്പെട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

കടലില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണഅ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.