ഉള്ളിയേരിയിൽ വീണ്ടും അപകടം; സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കല്‍പത്തൂര്‍ സ്വദേശി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍


Advertisement

ഉള്ള്യേരി: ഉള്ള്യേരിയില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മേപ്പയ്യൂര്‍ കല്പത്തൂര്‍ സ്വദേശി മരിച്ചു. മേപ്പയൂരിലെ ബാലകൃഷ്ണന്‍ ആണ് മരണപ്പെട്ടത്. മകള്‍ അതുല്യ ഗുരുതരാവസ്ഥയില്‍ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍. സംസ്ഥാന പാതയില്‍ തെരുവത്ത് കടവിനും ഉള്ളിയേരി എ.യു.പി സ്‌കൂളിനും ഇടയില്‍ രാത്രി 7.30 മണി യോടെയാണ് സംഭവം. മൊടക്കല്ലൂരില്‍ പഠിക്കുന്ന മകളെയും കൂട്ടി ബാലകൃഷ്ണന്‍ വീട്ടിലേക്ക് വരുമ്പോഴാണ് ദാരുണമായ അപകടം നടന്നത്.

Advertisement

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. റോഡ് നിറയെ രക്തം തളം കെട്ടി കിടക്കുകയാണ്. ബാലകൃഷ്ണനും മകളും സഞ്ചരിച്ച കെ.എല്‍.56 എം 5808 സ്‌കൂട്ടര്‍എതിരെ വന്ന എസ്സാര്‍ ബസുമായി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ടു പേരെയും അടുത്തുള്ള മൊടക്കല്ലൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും ബാലകൃഷ്ണന്‍ മരണപ്പെട്ടിരുന്നതായി അത്തോളി പോലീസ് പറഞ്ഞു.

Advertisement

ഉള്ളിയേരി ടൗണില്‍ ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു അപകടത്തില്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംസ്ഥാനപാതയില്‍ നിന്ന് ബസ് അശ്രദ്ധമായി ഉള്ളിയേരി ബസ് സ്റ്റാന്റിലേക്ക് തിരിച്ചതായിരുന്നു അപകടത്തിന് കാരണം. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇവിടെയും അപകടം വരുത്തിയത്.

Advertisement