ഇരിങ്ങല്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു


പയ്യോളി: ഇരിങ്ങല്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം തെക്കെ വളപ്പില്‍ ശൈലേഷ് (40) ആണ് മരിച്ചത്.

കഴിഞ്ഞ 12 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്കുശേഷം വ്യാഴാഴ്ചയാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. നാണു രാധ ദമ്പതികളുടെ മകനാണ്.

ഭാര്യ: പുണ്യ. സഹോദരങ്ങള്‍: ശ്രീജിത്ത്, രേഷ്മ. സഞ്ചയനം: ശനിയാഴ്ച.