ചെന്നൈയില്‍ കാറപകടം; പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു


അരിക്കുളം: ചെന്നെയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു. ഊരള്ളൂര്‍ ഊട്ടേരി ചാലില്‍ മീത്തല്‍ കെ.എം.രാഘവന്‍ (64) ആണ് മരിച്ചത്. കുറേ വര്‍ഷങ്ങളായി ചെന്നെയില്‍ മൗണ്ട് റോഡിലെ പ്രസിദ്ധമായ ‘ഇറാനി ടീ ഷോ പ്പി’ല്‍ ജീവനക്കാരനായിരുന്ന രാഘവന്‍.

ചിന്താദ്രി പെട്ടിലെ താമസ സ്ഥലത്തുനിന്നു ജോലി സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ 5 ന്ആണ് രാഘവന് കാറിടിച്ച് പരിക്കേല്‍ക്കുന്നത്. പരുക്കേറ്റ രാഘവനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത ചിന്താദ്രിപെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇടിച്ച കാര്‍ കണ്ടെത്തി.
പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഊരല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ഭാര്യ: ദേവകി.
മക്കള്‍: നിഷ, ജിഷ, ജിന്‍ഷ, ജിനീഷ്.

മരുമക്കള്‍: രാജീവ്, ഷിജു, രാജേഷ്.

സഹോദരങ്ങൾ: ബാലൻ ,ദാമോദരൻ, കമല നേരോത്ത് ,പരേതയായ രാധ.

Summary : A native of Arikulam Urallur died after being hit by a car in Chennai. 

.