പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; താമരശ്ശേരിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയിൽ സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഈങ്ങാപ്പുഴ അലന്‍ ചേരികളത്തില്‍ അന്‍വര്‍ സാദത്താ(45)ണ് പിടിയിലായത്.
ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുന്‍പ് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വയനാട് സ്വദേശിയായ അന്‍വര്‍ ഈങ്ങാപ്പുഴയില്‍ എട്ടുവര്‍ഷമായി ചികിത്സ നടത്തിവരുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ഇന്‍ചാര്‍ജ് പി പ്രമോദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.