കൊയിലാണ്ടി സ്വദേശിനിയായ മധ്യവയസ്‌ക ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌ക ട്രയിന്‍തട്ടി മരിച്ചു. ഐസ് പ്ലാന്റ് റോഡില്‍ കമ്പിക്കൈ പറമ്പില്‍ റീത്തയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് അപകടം നടന്നത്. നഗരസഭ ഫിഷറീസ് ഓഫീസിലേക്ക് പോയി മടങ്ങുമ്പോള്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ കൊച്ചുവേളി-ലോകമാന്യതിലക് ഖരീബ് രഥ് ട്രയിന്‍ തട്ടുകയായിരുന്നു.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: വല്ലി. അച്ഛന്‍: പരേതനായ രാഘവന്‍. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്‍. മക്കള്‍: ലറീന, ലറീഷ്. മരുമക്കള്‍: ജയനന്തന്‍, ദില്‍ന ലറീഷ്.