അരിക്കുളം ഊരള്ളൂരില്‍ മരത്തില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു


Advertisement

അരിക്കുളം: ഊരള്ളൂരില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പഴമഠത്തില്‍ ഇല്ലത്തുതാഴെ സുബ്രഹ്‌മണ്യന്‍ ആണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു.

Advertisement

ഇന്നലെയാണ് വീടിന് സമീപത്തെ ശീമക്കൊന്ന മരത്തില്‍ നിന്നും വീണ് സുബ്രഹ്‌മണ്യന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Advertisement

ഭാര്യ: ദേവി. മക്കള്‍: അഭിറാം, ആരതി, ആര്യനന്ദ.

Advertisement

സഹോദരങ്ങൾ രാമൻ, കുമാരൻ, നളിനി, മാധവി, നാരായണി, കൃഷ്ണൻ, വേലായുധൻ, പരേതരായ ഗോവിന്ദൻ, കീഴായി, പെണ്ണുകുട്ടി, പറായി.