മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും; ഇഫ്താര്‍ മീറ്റുമായി അരിക്കുളത്തെ കോണ്‍ഗ്രസ്
അരിക്കുളം: കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇഫ്ത്താര്‍ മീറ്റ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ഗാനരചയിതാവും കവിയുമായ രമേശ കാവില്‍ മുഖ്യ പ്രഭാഷണം നടത്തി.
മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാമചന്ദ്രന്‍ മാസ്റ്റര്‍ നീലാംബരി വായിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ഇ.കെ.അഹമ്മദ് മൗലവി, കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, സുകുമാരന്‍ മാസ്റ്റര്‍ ചാലയില്‍, ആരിഫ് സഖാഫി, പി.ഭാസ്‌ക്കരന്‍, ഇമ്പിച്ചി അലി തറവട്ടത്ത്, വി.പി.ഷരീഫ്, സത്യന്‍ കടിയങ്ങാട്, ഇ.അശോകന്‍ മാസ്റ്റര്‍, സി.രാമദാസ് എന്നിവര്‍ സംസാരിച്ചു. ഹാഷിം കാവില്‍ സ്വാഗതവും മനോജ് എളമ്പിലാട് നന്ദിയും പറഞ്ഞു.