രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുരുടിമുക്ക് ചാവട്ട് സ്വദേശി ധനുവാൻ പുറത്ത് താഴെകുനി വീട്ടില്‍ നിയാസ് (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 5.69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ജില്ലാ ഡാൻസാഫ് സ്‌ക്വാഡ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ഇയാളെ പിടികൂടിയത്. റൂറൽ എസ്.പി കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ഷാജി വി.വി, ബിനീഷ് വി.സി, സി.പി.ഒ ശോഭിത്ത് ടി.കെ, അഖിലേഷ്, കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ രാജീവൻ, എ.എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയേ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Description: Meppayyur native was arrested with MDMA in Koyilandy