പുലപ്രക്കുന്നില്‍ മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ബഹുജനമാര്‍ച്ച് നടത്തി പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതി
മേപ്പയൂര്‍: പുലപ്രക്കുന്നില്‍ നിന്നും മണ്ണെടുക്കന്നതിനെതിരെ പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിന്‍ബലത്തില്‍ രണ്ടു വര്‍ഷമായി മണ്ണെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പ്രാദേശിക മണ്ണെടുപ്പ് കാരുടെ സഹായത്തോടെ വീണ്ടും മണ്ണെടുപ്പിനായി വഗാഡ് എത്തിയതെന്ന് സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു.
സിപിഎം മേപ്പയൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍.എം ദാമോദരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പി.കെ രാഘവന്‍, കെ.പി മൊയ്തീന്‍ (മുസ്ലീം ലീഗ്), പി. ബാലന്‍ (ആര്‍ ജെ ഡി ) സി.പി സുഹനാദ്, സിബില ചന്ദ്രന്‍, രവീന്ദ്രന്‍ വള്ളില്‍ എന്നിവര്‍ സംസാരിച്ചു. പി. ബാലകൃഷ്ണന്‍, എം.കെ കേളപ്പന്‍, ജിതിന്‍ അശോകന്‍, രജീഷ് സി. എന്നിവര്‍ നേതൃത്വം നല്‍കി.