ഷിരൂരിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം ജീര്‍ണിച്ച നിലയില്‍


അങ്കാല: മണ്ണിടിച്ചിലുണ്ടായ കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഹോന്നവാര കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേ സമയം മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതായ മൂന്നുപേരുടെയും മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവരുടെ ആരുടെയെങ്കിലും മൃതദേഹമാണോന്നറിയാന്‍ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ട്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ലോറി ഉടമ മനാഫും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.