കാപ്പാടെത്തിയത് രണ്ട് ദിവസം മുമ്പ് പ്രദേശവാസിയുടെ അതിഥിയായി; നടുറോഡില്‍ യുവതിയെ അതിക്രമിച്ച ഒമാന്‍ സ്വദേശി റിമാന്‍ഡില്‍
കൊയിലാണ്ടി: കാപ്പാട് നടുറോഡില്‍ യുവതിക്ക് നേരെ ആതിക്രമിച്ച ഒമാന്‍ പൗരന്‍ ഇന്ത്യയിലെത്തിയത് ടൂറിസ്റ്റ് വിസയില്‍. കണ്ണൂര്‍ സ്വദേശിയായ ഒരാളാണ് ഇയാളെ നാട്ടിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. ഒമാന്‍ സ്വദേശിയായ മുബാറക് മുഹമ്മദ് സെയ്ദ് ആണ് ഇന്നലെ പൊലീസ് പിടിയിലായത്.
രണ്ടുദിവസം മുമ്പ് കാപ്പാട് സ്വദേശിയുടെ അതിഥിയായാണ് ഇയാള്‍ ഇവിടെയെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് 7.45 ഓടെ സിദ്ധിക്ക് പള്ളി റോഡിലായിരുന്നു സംഭവം. ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയും ഷോല്‍ വലിച്ചൂരുകയുമായിരുന്നു. കൊയിലാണ്ടി എസ്.ഐ. ഷൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.