അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം.

പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.