ചെറുവണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടയില്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു


ചെറുവണ്ണൂര്‍:
ചെറുവണ്ണൂര്‍: തൊഴിലുറപ്പ് ജോലിക്കിടയില്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കണ്ടംപറമ്പില്‍ അസീസ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിയ്ക്കിടെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ഇയാളെ ഉടനെ മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സീനത്ത്. മക്കള്‍ : ഷാഫി (ഖത്തർ) ഫിദ ഫാത്തിമ. സഹോദരൻ: ഇസ്മയിൽ (കീഴ്പയൂർ)