65ല്‍ പരം കമ്പനികള്‍, 1000ത്തോളം തൊഴിലവസരങ്ങള്‍; നഗരസഭയുടെ സഹകരണത്തോടെ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: വടകര മേഖല ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളിലാണ് മേള നടക്കുന്നത്.
65ല്‍ പരം കമ്പനികളിലായി 1000ത്തോളം തൊഴിലവസരങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കുക. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ കോഴ്സ് പാസായവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846844370, 9846022438, 9847154204.