കൊയിലാണ്ടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സിറ്റി മേഡ് ഹെല്‍ത്ത് കെയറിന്റേയും സഹകരണത്തോടെ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷനും സിറ്റി മേഡ് ഹെല്‍ത്ത് കെയര്‍ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മെയ്ത്ര ഹോസ്പിറ്റല്‍ സീനിയര്‍ കാര്‍ഡിയാക് കണ്‍സല്‍റ്റിംഗ് ഡോക്ടര്‍ ശീതല്‍ രാജന്‍ നായര്‍, ഡോക്ടര്‍ ഷാജുദ്ധീന്‍ കായക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

നഗരസഭ ചേര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് കെ.കെ നിയാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍രത്‌ന വല്ലി ടീച്ചര്‍, ബി.പി ഹാരിസ,് പി ചന്ദ്രന്‍, നസീഹ, ബാബു, സുകന്യ എന്നിവര്‍ സംസാരിച്ചു
ഡോക്ടര്‍ വാസീഹ് സ്വാഗതവും കെ.പി രാജേഷ് നന്ദിയും പറഞ്ഞു.