പതിറ്റാണ്ടുകളായി കൃഷിയിറക്കിയ മണ്ണില്‍ കൊയ്ത്ത് ഉത്സവം; കാവുംവട്ടത്തെ നെല്‍കൃഷി വിളവെടുപ്പില്‍ നൂറുമേനി
കാവും വട്ടം: കാവും വട്ടം കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി. നിരവധി കൃഷികള്‍ ചെയ്ത കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിലാണ് ഇത്തവണ കൊയത്ത് നടത്തിയിരിക്കുന്നത്. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
കൃഷിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മറിയം ഉമ്മയുടെ വയലില്‍ ഇതുവരെയായി 24 തരം വിത്തുകള്‍ ആണ് വിളയിച്ചത്. എഴുപത്തി നാലാം വയസ്സിലും കൃഷിയില്‍ നിത്യേന പഹ്കാളിയാണ് മറിയം ഉമ്മ.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പുനത്തില്‍ ജമാല്‍, ഫാസില്‍ നടേരി, എ. അസീസ്, കൃഷി ഓഫീസര്‍ വിദ്യ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.