മേലൂരില്‍ പൂര്‍ണഗര്‍ഭിണിയായ പശു ചാണക്കുഴിയില്‍ വീണു; ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒത്തുപിടിച്ചു, പശു സുരക്ഷിതമായി കരകയറി
കൊയിലാണ്ടി: ചാണകക്കുഴിയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മേലൂര്‍ പുറത്തെടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ച രണ്ട് മണിയോട് കൂടി എട്ടടിയോളം അടിയോളം ആഴമുള്ള ചാണകക്കുഴിയിലേക്ക് വീണത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ പശു മുഴുവനായും ചാണകക്കുഴിയില്‍ ആയിരുന്നു. പിന്നീട് സേനയും നാട്ടുകാരും ചേര്‍ന്ന് കയറും ബെല്‍ട്ടും പയോഗിച്ച് പശുവിനെ അരമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു.
ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ദ്.ബി, ബിനീഷ്. കെ, നിധി പ്രസാദ്.ഇ.എം, അരുണ്‍.എ.എസ്, ഷാജു, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.