നാദാപുരത്ത് പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പോക്സോ കേസിൽ തമിഴ്നാട് സ്വദേശി റിമാൻഡിൽ
നാദാപുരം: നാദാപുരത്ത് പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ തമിഴ്നാട് സ്വദേശി റിമാൻഡിൽ. തിരുവോട് പാലോളി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മണികണ്ഠനെയാണ് (24) നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഛർദിയെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
summary: A fourteen-year-old girl was raped and made pregnant in Nadapuram; Tamil Nadu native remanded in POCSO case