കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു


കോഴിക്കോട്:  കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ്‌
രോഗം സ്ഥിരീകരിച്ചത്‌. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷങ്ങളോടെ കുട്ടി രണ്ട് ദിവസമായി ഗവ.മെഡിക്കല്‍ കോളേജില്‍ കഴിയുകയാണ്.

ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. തുടര്‍പരിശോധനകള്‍ക്കായി സാമ്പിള്‍ പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. .