അരിക്കുളം മൂലത്ത്താഴെ വയലില്‍ തീപിടിച്ചു; പത്ത് ഏക്കറോളം കത്തിനശിച്ചു


കൊയിലാണ്ടി: അരിക്കുളത്ത് വയലില്‍ തീപിടിച്ചു. എട്ടാം വാര്‍ഡ് മൂലത്ത്താഴെയുളള വയലിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തില്‍ പത്ത് ഏക്കറോളം കത്തിനശിച്ചു.

വയലില്‍ ഉണ്ടായിരുന്ന വാഴ, തെങ്ങ് എന്നിവയും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപടരുന്നത് കണ്ട നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഒരു യൂണിറ്റ് അംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തി തീ അണച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍  പി.കെ പ്രമോദിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം, ഫയര്‍മാന്‍മ്മാരായ ഷിജു, ബബീഷ്, വിഷ്ണു, റഷീദ്, ഹോംഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.