പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തിലെ പി.എം.എ.വൈ ഗുണഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തിലെ .പി.എം.എ.വൈ ഗുണഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ ബ്ലോക്ക് പഞ്ചായത്ത് വിപണ കേന്ദ്രത്തില്‍ നടന്നു.
കണ്‍വെന്‍ഷന്‍ ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാനന്ദന്‍, ബിന്ദു സോമന്‍ എന്നിവര്‍ സംസാരിച്ചു. ഹൗസിംഗ് ഓഫീസര്‍ വിനോദ് മാത്യു സ്വാഗതവും ടി.എം രജില നന്ദിയും പറഞ്ഞു.