കൊയിലാണ്ടിയില്‍ വീടിന് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് എതിര്‍വശത്തായി വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ലക്ഷ്മി നിവാസില്‍ വിശ്വനാഥന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കൊയിലാണ്ടിസ്റ്റേഷനില്‍ നിന്നും അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തുകയും വെള്ളം ഉപയോഗിച്ച് തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി.കെ.അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍ എം,ബിനീഷ്.കെ, നിധി പ്രസാദ് ഇ.എം, അനൂപ് എന്‍.പി, ഇന്ദ്രജിത്ത.്‌ഐ, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് മാരായ ഓംപ്രകാശ്, അനില്‍കുമാര്‍, ബാലന്‍.ഇഎം, രാംദാസ് വി.സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.