കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവറായ പേരാമ്പ്ര സ്വദേശിക്ക് പരിക്ക്


ഓമരശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരിക്കടുത്ത് മുടൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു.

ബസിലെ യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കുകളേറ്റു. ഓമരശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറും താമരശ്ശേരിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.