വായനയുടെ വലിയ ലോകം; ആന്തട്ട ഗവ.യു.പി സ്‌ക്കൂളില്‍ ‘പുസ്തകോത്സവം’ സംഘടിപ്പിച്ചു


കൊയിലാണ്ടി: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പുസ്തകോത്സവം നടത്തി ആന്തട്ട ഗവ. യു.പി സ്‌കൂള്‍. എം.കെ. വേലായുധന്‍ മാസ്റ്റര്‍ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രസിദ്ധ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

രണ്ടായിരത്തോളം ബാല സാഹിത്യ കൃതികളാണ് കുട്ടികള്‍ക്ക വേണ്ടി പ്രദര്‍ശിപ്പിച്ചത്. ബട്ടര്‍ഫ്‌ളൈ ബുക്‌സുമായി ചേര്‍ന്നാണ് പുസ്തക പ്രകാശനം നടത്തിയത്.

പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. മണിശങ്കര്‍, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, എം.കെ. വേലായുധന്‍ , അനില യു.വി എന്നിവര്‍ പ്രസംഗിച്ചു. രാജേഷ് പി.ടി.കെ സ്വാഗതവും പി.മിനിജ നന്ദിയും പറഞ്ഞു.