അറിവ് പകരാന്‍ പുസ്തക ചര്‍ച്ച; എളാട്ടരി അരുണ്‍ ലൈബ്രറിയില്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു


മേലൂര്‍: എളാട്ടേരിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് വനിതാവേദി അംഗങ്ങള്‍. എളാട്ടേരി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിലാണ് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചത്.

വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കാരിക പ്രവര്‍ത്തകയും റിട്ട. അധ്യാപികയുമായ ഭവാനി ബി. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ അവതരിപ്പിച്ചു.

താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗവും ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. വേണു, കെ. വി. സാജന്‍, കെ. ജയന്തി, ലൈബ്രറി പ്രസിഡന്റ് എന്‍. എം. നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി കെ. അനുഷ സ്വാഗതവും ഷബ്ന നന്ദിയും പറഞ്ഞു.