കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം; ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്ക്


Advertisement

കണ്ണൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്കേറ്റു. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Advertisement

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ സന്തോഷ് ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യ അനുഭാവിയുമാണ്.

Advertisement

പരിക്കേറ്റ ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

മുമ്പും സമാന രീതിയില്‍ സന്തോഷിന് പരിക്കേറ്റിട്ടുണ്ട്. അന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് നടന്നുവരുന്നതിനിടെയാണ് വീണ്ടും ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടാകുന്നതും പരിക്കേറ്റതും.