ഇരിങ്ങലില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം; ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


Advertisement

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന ബസുകള്‍ തടയുകയും ഡ്രൈവര്‍മാറെ ഇറക്കി അപകടത്തില്‍പ്പെട്ട ബസ് കാട്ടിക്കൊടുത്തുമാണ് നാട്ടുകാര്‍ തിരിച്ചയക്കുന്നത്. ഇത് ബസ് ജീവനക്കാരും നാട്ടുകാരം തമ്മില്‍ വാക്കേറ്റത്തിന് വഴിവെക്കുന്നുണ്ട്.

Advertisement

പയ്യോളി പൊലീസും ഹൈവേ പൊലീസും സ്ഥലത്തുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. ഇന്ന് വൈകുന്നേരമാണ് ഇരിങ്ങലില്‍ അമിത വേഗതയില്‍ തെറ്റായ ദിശയിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അമൃത ബസാണ് ബൈക്കിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് 20 മീറ്റര്‍ ദൂരത്തോളം ബൈക്കിനെ വലിച്ചിഴച്ചു.

Advertisement

പരിക്കേറ്റ ബൈക്ക് യാത്രികനായ ഇരിങ്ങല്‍ കുന്നത്താംകുഴി സംഗീത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്.

Advertisement

Summary: A biker was injured after being hit by a speeding bus in Iringal