താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ഗുരുതര പരിക്ക്


താമരശ്ശേരി: ദേശീയ പാതയില്‍ താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരി കോരങ്ങാട് നമ്പൂരിക്കുന്ന് അമല്‍ എസ്.നായര്‍ക്കാണ് പരിക്കേറ്റത്.

കാരാടി എല്‍ഐസിക്ക് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിക്കുകയായിരുന്നു. ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു അമല്‍. എതിര്‍ദിശയില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരുക്കേറ്റ അമല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണ്. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു അപകടം.