കൊയിലാണ്ടി ഓവര്‍ ബ്രിഡ്ജിന് മുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപ്പിടിച്ചു


കൊയിലാണ്ടി: ഓവര്‍ ബ്രിഡ്ജിന് മുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപ്പിടിച്ചു. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിന്റെ പള്‍സര്‍ ബൈക്കാണ് കത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഒമാരായ ഷിജു ടി.പി, ശ്രീരാഗ്, വിഷ്ണു, ഷാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.